photo

ചേർത്തല:മൊത്ത വിതരണത്തിനായി കൊണ്ടുവന്ന അരക്കി​ലോ കഞ്ചാവുമായി യുവാവിനെ ചേർത്തല എക്‌സൈസ്‌ പിടികൂടി.കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ തേരകത്തിനാൽ വീട്ടിൽ അഭിജിത്തി​(24)നെയാണ്‌ റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജെ.റോയ് അറസ്​റ്റ് ചെയ്തത്. എറണാകുളത്ത് അപ്പാർട്ട്മെന്റ് വാടകയ്ക്ക് എടുത്താണ് കഞ്ചാവ് കച്ചവടം നടത്തി വന്നത്. എറണാകുളത്ത് പഠനത്തിനായി എത്തിയ ഇയാൾ പഠനം ഉപേക്ഷിച്ച് കഞ്ചാവ് കച്ചവടത്തിലേക്കു തിരിയുകയായിരുന്നു.ചേർത്തല ഭാഗത്ത് അഭി​ജി​ത്ത് കഞ്ചാവ് വിതരണം ചെയ്യുന്നതായി കഴിഞ്ഞ ദിവസം പിടിയിലായ ചിലരിൽ നിന്നും കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്‌ ചേർത്തല പത്മാക്ഷി കവലക്ക് സമീപം വെച്ച് പിടിയിലായത്.സിവിൽ എക്‌സൈസ് ഓഫീസർ മാരായ ബി.എം.ബിയാസ്,അനിലാൽ,കെ.ആർ.ജോബിൻ, പ്രീവന്റിവ് ഓഫീസർ (ഗ്രേഡ് )മാരായ ഷിബു പി.ബെഞ്ചമിൻ, പി.ഡി. കലേഷ്,പ്രീവിന്റീവ് ഓഫീസർ ആർ.അശോകൻ,ഡ്രൈവർ സന്തോഷ് എന്നിവരും എക്സൈസ് സംഘത്തി​ൽ ഉണ്ടായിരുന്നു.