s

ചേർത്തല: ചേർത്തല നഗരത്തെ 24 സി.സി ടിവി കാമറകളുടെ നിരന്തര നിരീക്ഷണത്തിലാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം. മോഷണം,കു​റ്റകൃത്യങ്ങൾ,അപകടങ്ങൾ,മാലിന്യനിക്ഷേപം തുടങ്ങിയവ നിയന്ത്റിക്കുകയാണ് ലക്ഷ്യം. ചേർത്തല നഗരസഭയാണ് പ്ലാൻഫണ്ടിൽ നിന്ന് 25 ലക്ഷം വകയിരുത്തി പ്രവൃത്തികൾ തുടങ്ങിയത്.സംസ്ഥാന പൊതുമരാമത്തു വകുപ്പ് ഇലക്ട്രോണിക്‌സ് വിഭാഗത്തിനാണ് കാമറകൾ സ്ഥാപിക്കുന്നതിന്റെ ചുമതല. എല്ലാ പ്രധാന കവലകളിലും മറ്റ് കേന്ദ്രങ്ങളിലുമാണ് കാമറ സ്ഥാപിക്കുന്നത്.ഇതിന്റെ നിയന്ത്റണം നഗരസഭാ കാര്യാലയത്തിലായിരിക്കും.കെ.എസ്.ആർ.ടി.സി,നഗരസഭ, ബസ് സ്​റ്റാൻഡുകൾ, കോടതിക്കവല,തെക്കേഅങ്ങാടിക്കവല തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം കാമറ നിരീക്ഷണമുണ്ടാകും.കേബിളുകൾ വലിക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.നാലു ദിവസത്തിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കി അടുത്ത ആഴ്ചയോടെ കാമറകൾ പ്രവർത്തനസജ്ജമാക്കുമെന്ന് ചെയർമാൻ വി.ടി.ജോസഫ് പറഞ്ഞു.