കായംകുളം: സ്റ്റേഡിയം, ഗവ.ഐ.ടി.ഐ എന്നിവ സ്ഥാപിക്കാനായി നഗരസഭ 21-ാം വാർഡിലെ വെട്ടത്തേത്ത് വയൽ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണന്ന് കായംകുളം നഗരസഭ സെക്രട്ടറി അറിയിച്ചു. ഈ സ്ഥലം നഗരസഭ ഏറ്റെടുക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഈ സ്ഥലത്ത് നഗരസഭയുടെ അനുമതി ഇല്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാൽ വ്യക്തികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.