
അമ്പലപ്പുഴ: വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞു വീണ് മരിച്ച പുന്നപ്ര വടക്കു പഞ്ചായത്ത് പതിനാലാം വാർഡിൽ പാലപറമ്പിൽ രംഗനാഥിന്റെ ഭാര്യ സുശീലയ്ക്ക് (72) കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആലപ്പുഴ മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൃതദേഹം ചാത്തനാട് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. മക്കൾ: സതീഷ്, ഷിബു, ശ്രീരാജ്. മരുമകൾ: പ്രിയ