പൂച്ചാക്കൽ: തൈക്കാട്ടുശേരി പഞ്ചായത്ത് ആറാം വാർഡിലെ മത്സ്യഭവനു സമീപത്തെ വെള്ളക്കെട്ടിനു പരിഹാരമായി കാന നിർമ്മാണം തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മാശെൽവരാജും മെമ്പർ രതിനാരായണനും ചേർന്ന് നിർമ്മാണ ഉദ്ഘാടനം നടത്തി. രാജേഷ് രാമകൃഷ്ണൻ, പഞ്ചായത്തംഗം എൻ.പി. പ്രദീപ് എന്നിവർ പങ്കെടുത്തു.