
പൂച്ചാക്കൽ: വരേകാട് മത്സ്യത്തൊഴിലാളി സംഘത്തിന്റെ നേതൃത്വത്തിൽ പൂച്ചാക്കൽ മാർക്കറ്റിൽ ആരംഭിച്ച മത്സ്യ ലേലഹാളിന്റെ ഉദ്ഘാടനം മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ നിർവഹിച്ചു. തൈക്കാട്ടുശേരി ബ്ലോക്ക് പ്രസിഡന്റ് നിർമ്മല ശെൽവരാജ്, മെമ്പർ രതി നാരായണൻ, പഞ്ചായത്ത് പ്രസിഡന്റ് ശാന്തമ്മ പ്രകാശൻ, മെമ്പർ എൻ.പി. പ്രദീപ് എന്നിവർ പങ്കെടുത്തു.