ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ 76-ാമത് ഓൺലൈൻ വാർഷികാഘോഷങ്ങൾ സമാപിച്ചു. മൂന്നാം ദിവസം നടന്ന സാംസ്‌കാരിക സമ്മേളനം മുൻചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു.പ്രൊഫ. എം.കെ. സാനുമാഷ്,സിനി ആർട്ടിസ്റ്റ് രൺജി പണിക്കർ, എസ്.ഡി കോളേജ് മലയാളം വകുപ്പ് മേധാവി പ്രൊഫ. എസ്. അജയകുമാർ, ശങ്കരാചര്യ സർവകലാശാല തുറവൂർ കേന്ദ്രം അസോ. പ്രൊഫ. ഷാജി ഷണ്മുഖം, ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി കെ.വി. ഉത്തമൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി എസ്. രാധാകൃഷ്ണൻ ആമുഖപ്രസംഗം നടത്തി. വൈസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ സ്വാഗതവും ആർ.എസ്. വിജയൻ പിള്ള നന്ദിയും പറഞ്ഞു. സമ്മേളനത്തിനു ശേഷം ബാലവേദി കുട്ടികളുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു.