
ഹരിപ്പാട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാർത്തികപ്പള്ളി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പതിനെട്ടാമത് ഭാസി അനുസ്മരണം നടത്തി. അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന എഴിയ്ക്കകത്ത് തറവാട്ടിൽ നടത്തിയ സമ്മേളനം മേഖലാ പ്രസിഡന്റ് മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെകട്ടറി അഡ്വ.ബി.ബാബുപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു, എ.കെ.പി.എ സംസ്ഥാന കമ്മിറ്റി അംഗം ബി.ആർ. സുദർശൻ, ജില്ലാ വൈസ് പ്രസിഡന്റ് ആർ.അരവിന്ദൻ, ഗ്രേറ്റർ റോട്ടറി ക്ളബ്ബ് ജി.ജി.ആർ ഡോ.പ്രസന്നൻ, എ.കെ.പി.എ യൂണിറ്റ് സെകട്ടറി സി.വി. വിനോദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി തോമസ് പാണ്ഡ്യാലക്കൽ സ്വാഗതവും, നഗരസഭ കൗൺസിലർ ബി.ബാബുരജ് നന്ദിയും പറഞ്ഞു.