thamarakkulam

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വിപുലീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ആർ.രാജേഷ് എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം കെ. സുമ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എ.സലിം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശാന്താ ശാശാങ്കൻ, ബ്ളോക്ക് പഞ്ചായത്തംഗം എം.കെ. വിമലൻ, പഞ്ചായത്തംഗങ്ങളായ

എൻ.അജയൻ പിള്ള, വി.രാജു, മെഡിക്കൽ ഓഫീസർ എൽവിൻ ജോസ്, കെ.രാജൻപിള്ള, പി.രാജൻ തുടങ്ങിയവർ പങ്കെടുത്തു.