ആലപ്പുഴ: ശിവശങ്കറിനെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡൻറ് എം.ലിജു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ.ഷുക്കൂർ. ബി.ബാബുപ്രസാദ്, തോമസ് ജോസഫ്, ജി.സഞ്ജീവ് ഭട്ട്,മുൻസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, റീഗോ രാജു, ബഷീർ കോയാപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.