മാവേലിക്കര: മാവേലിക്കര തപാൽ ഡിവിഷന്റെ പരിധിയിലുള്ള ഇടപാടുകളെ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് 3ന് വൈകിട്ട് 3ന് തപാൽ സൂപ്രണ്ടിന്റെ കാര്യാലയത്തിൽ തപാൽ അദാലത്ത് നടത്തും. അദാലത്തിൽ ഉൾപ്പെടുത്തേണ്ട പരാതികൾ 2ന് ഉച്ചയ്ക്ക് 2ന് മുമ്പായി വി. രാജീവ്, അസി. സൂപ്രണ്ട് ഒഫ് പോസ്റ്റ് ഓഫീസ്, മാവേലിക്കര ഡിവിഷൻ, മാവേലിക്കര എന്ന വിലാസത്തിൽ നൽകണം.