ആലപ്പുഴ: ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ റോഡുകളുടെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നിർമ്മാണം പൂർത്തീകരിച്ച 32 റോഡുകളുടെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ ഇന്നും നാളെയുമായി നിർവഹിക്കും.നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് റോഡുകളുടെ നിർമ്മാണം പൂർത്തീകരിച്ചത്.

ഇന്നു രാവിലെ 9ന് മാവേലിക്കര മണ്ഡലത്തിലെ തഴവ റോഡ്, തോന്നല്ലൂർ -ആദിക്കാട്ടുകുളങ്ങര റോഡ്, കായംകുളം-പത്തനാപുരം റോഡ് ,മാവേലിക്കര -കൃഷ്ണപുരം റോഡ്, കായംകുളം മണ്ഡലത്തിലെ

നാൽപ്പതിൽ ചിറ -പാഴുർ റോഡ്, ഒന്നാംകുറ്റി -കുറ്റിപ്പുറം റോഡ്, തയ്യിൽ -പെരിങ്ങാല റോഡ്, എരുവ-കാക്കനാട് റോഡ്, ഒന്നാംകുറ്റി -കുറ്റിപ്പുറം റോഡ്, ഭരണിക്കാവ് -വടുതലമുക്ക് -മാവനകുറ്റി റോഡ്, കണ്ടലൂർ ഗ്രാമ പഞ്ചായത്തിലെ വിവിധ റോഡുകൾ, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകൾ, പത്തിയൂർ ഗ്രാമപഞ്ചായത്തിലെ വിവിധ റോഡുകൾ.