photo

ചേർത്തല: തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ പകൽ വീട് നിർമ്മാണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ പകൽ വീട് നിർമ്മാണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

ജില്ലാ പഞ്ചായത്തിന്റെ പതിനഞ്ച് ലക്ഷവും ഗ്രാമ പഞ്ചായത്തിന്റെ 7 ലക്ഷവും ഉൾപ്പെടെ 22 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്.നിർമ്മാണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു വിനു അദ്ധ്യക്ഷത വഹിച്ചു. സുധർമ്മ സന്തോഷ്,ബിനിത മനോജ്,കെ.ആർ.യമുന,പി.വി.സുനിമോൾ എന്നിവരും കുടുംബശ്രീ എ.ഡി.എസ് പ്രസിഡന്റ് റെജി പ്രകാശൻ,എം.ജി.പ്രജിത്ത് കുമാർ,സുധർമ്മ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.