ചേർത്തല:ലോക സ്ട്രോക് ദിനാചരണത്തിന്റെ ഭാഗമായി കെ.വി.എം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ന്യൂറോസർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രഭാഷണം, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചു.ന്യൂറോസർജറി വിഭാഗം മേധാവി ഡോ.അവിനാഷ് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു.ന്യൂറോളജിസ്റ്റ് ഡോ.ലിബി പുഷ്പരാജ് ക്ലാസ് നയിച്ചു.എച്ച്.ആർ മാനേജർ കെ.എൻ.രമേഷ്,പി.ആർ.ഒമാരായ വി.ജെ.രശ്മി,അരോമ സൊറ,കെ.ജി.പോൾസൺ എന്നിവർ പങ്കെടുത്തു.