ആലപ്പുഴ: കുടുംബശ്രീ ജില്ലാ മിഷനിൽ വിവിധ ബ്ലോക്കുകളിലായി കോ-ഓർഡിനേറ്റർമാരുടെ അഞ്ച് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദമാണ് യോഗ്യത. അപേക്ഷകർക്ക് 2020 ഒക്ടോബർ ഒന്നിന് 35 വയസ് കവിയരുത്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കും. ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ പേരിൽ മാറാവുന്ന 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കകണം. അവസാന തീയതി നവംബർ 23 വൈകിട്ട് അഞ്ച് മണി. 0477 22541O4