ആലപ്പുഴ: ജില്ലയിൽ ഇന്നലെ 664 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 8626 ആയി. ആറ് പേർ വിദേശത്തു നിന്നും 21 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. 629 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.ഏഴുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. 722 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 23,539 പേർ രോഗ മുക്തരായി. ആലപ്പുഴ വലിയമരം സ്വദേശി ഗോപാലകൃഷ്ണന്റെ (65) മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

 ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ:12,278

 വിവിധ ആശുപത്രികളിൽ കഴിയുന്നവർ:1760

 ഇന്നലെ ആശുപത്രിയിൽ പ്രവേശിച്ചവർ:324

.................................

# 34 കേസ്, 24 അറസ്റ്റ്

ജില്ലയിൽ കൊവിഡ് മാനദണ്ഡ ലംഘനവുമായി ബന്ധപ്പെട്ട് 34 കേസുകളിൽ 24 പേരെ അറസ്റ്റ് ചെയ്തു. മാസ്‌ക് ധരിക്കാത്തതിന് 309 പേർക്കും സാമൂഹ്യ അകലം പാലിക്കാത്തതിന് 1071 പേർക്കും നിരോധനാജ്ഞ ലംഘനം നടത്തിയതിന് രണ്ട് കേസുകളിൽ 13 പേർക്കെതിരെ നടപടി എടുത്തു.