ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തിലെ റോഡുകളുടെ സമഗ്ര വികസനത്തിന്റെ ഭാഗമായി 79.6 കോടി മുടക്കിൽ നിർമിച്ച 14 റോഡുകളുടെയും നിർമ്മാണം ആരംഭിക്കുന്ന മൂന്ന് റോഡുകളുടെയും ഉദ്ഘാടനം ഇന്ന് മന്ത്രി ഡോ.ടി.എം. തോമസ് ഐസക് നിർവഹിക്കും. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് റോഡുകൾ നിർമ്മിച്ചത്. ഉദ്ഘാടനം ചെയ്യപ്പെടുന്ന റോഡുകൾ:
 എസ്.എൽ പുരം റോഡ് പുനരുദ്ധാരണം (ഉച്ചയ്ക്ക് 2.30)  അവലൂക്കുന്ന് പബ്ലിക് റോഡ്  ആസ്പിൻവാൾ -മദ്രസ റോഡ്,ഗ്യാസ് ഏജൻസി കോമളപുരം റോഡ്,ഗുരുപുരം -പാതിരപ്പള്ളി റോഡ്,തലവടി -എ.കെ.ജി ജംഗ്ഷൻ റോഡ്
 ആലപ്പുഴ -മധുര റോഡ് മുഹമ്മ വരെ റീടാറിംഗ് (നിർമ്മാണ ഉദ്ഘാടനം)  മണ്ണഞ്ചേരി പഞ്ചായത്തിലെ കോമളപുരം പാലം മുതൽ മടയൻതോട് പാലം വരെയുള്ള റോഡ്  വലിയ കലവൂർ -എലിപ്പനം റോഡ്
 ആലപ്പുഴ മണ്ഡലത്തിലെ വാറൻ കവല -കോൾഗേറ്റ് കാവുങ്കൽ റോഡ്  മണ്ണഞ്ചേരി സ്‌കൂൾ -കുന്നപ്പള്ളി ആലഞ്ചേരി റോഡ് (നിർമ്മാണ ഉദ്ഘാടനം)  മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിലെ എ എസ് കനാൽ ഖാദി -ആലഞ്ചേരി റോഡ് റോഡ്  എ എസ് കനാൽ ഈസ്റ്റ് തീരം റോഡ് മുതൽ തെക്ക് കലവൂർ പാലം വരെയുള്ള റോഡ് (നിർമ്മാണ ഉദ്ഘാടനം)  കലവൂർ മണ്ണഞ്ചേരി റോഡ് പുനരുദ്ധാരണം  കാട്ടൂർ -കലവൂർ റോഡ് പുനരുദ്ധാരണം  മണ്ണഞ്ചേരി പഞ്ചായത്തിലെ എൻ.എച്ച് -എൻ.എസ്.എസ് മംഗലപുരം റോഡ്  ആലപ്പുഴ അർത്തുങ്കൽ റോഡ് (മാരാരിക്കുളം ബീച്ച് ജംഗ്ഷൻ)  ത്രിവേണി ജംഗ്ഷൻ കോർത്തുശ്ശേരി ബീച്ച് റോഡ്  ആലപ്പുഴ അർത്തുങ്കൽ റോഡ് (മാരാരിക്കുളം സൗത്ത് പഞ്ചായത്ത് തെക്കു വശം)  ആലപ്പുഴ അർത്തുങ്കൽ റോഡ് (ചെട്ടികാട് ജംഗ്ഷൻ )