മാവേലിക്കര: ടി.എം. ജേക്കബിന്റെ 9-ാം ചരമവാർഷികം ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു. ജില്ലാതല ഉദ്ഘാടനം മാവേലിക്കരയിൽ സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് കോശി തുണ്ടുപറമ്പിൽ അദ്ധ്യക്ഷനായി. ബിജു മാത്യു ഗ്രാമം, രാജൻ തെക്കേവിള, ജോൺസ് മാത്യു, ജേക്കബ് തരകൻ, ലിയോ തരകൻ, വി.ടി.ഷൈൻമോൻ, ശശികുമാർ, അനിൽ ജോർജ്, മത്തായി മാത്യു, പി.റ്റി.ബാലകൃഷ്ണൻ, വിജയൻ, വിനു ടി. അലക്സ് എന്നിവർ സംസാരിച്ചു.