മാവേലിക്കര: വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കരിപ്പുഴ ജംഗ്ഷനിൽ ചെട്ടികുളങ്ങര മഹിളാ കോൺഗ്രസ്‌ നോർത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഐക്യദാർഢ്യ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി രാജൻ ചെങ്കള്ളിൽ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ്‌ നോർത്ത് മണ്ഡലം പ്രസിഡന്റ് മായ സദാനന്ദൻ അദ്ധ്യക്ഷയായി. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അലക്സ്‌ മാത്യു, ജോൺ കെ.മാത്യു, ഗീത ഗോപാലകൃഷ്ണൻ, മഹിളാ കോൺഗ്രസ്‌ മണ്ഡലം ഭാരവാഹികളായ മായ മോഹൻ, ശാന്തി ചന്ദ്രൻ, വസന്ത ചിത്തൻ, പ്രിയ സോമൻ, രാജലക്ഷ്മി എന്നിവർ സംസാരിച്ചു.