ആലപ്പുഴ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനവും സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനവുമായ ഇന്ന് കിസാൻ അധികാർ ദിവസ് ആയി ആചരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു. കർഷക, തൊഴിലാളി നയങ്ങൾക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഡി.സി.സി പ്രസിഡന്റ്, ജില്ലയിലെ കെ.പി.സി.സി ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ ഉപവാസം നടത്തുമെന്ന് ലിജു പറഞ്ഞു