ചേർത്തല:സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ നീക്കത്തിനെതിരെ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് എസ്.എൻ.ഡി.പി യോഗം വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സംവരണ സംരക്ഷണ ദീപം തെളിയിച്ച് പ്രതിഷേധിക്കും.കേരളത്തിലങ്ങോളമിങ്ങോളം എല്ലാ വനിതാസംഘം പ്രവർത്തകരും വൈകിട്ട് 6.15ന് സ്വന്തം വീടുകളിൽ ദീപം തെളിച്ച്, സംവരണത്തെ അട്ടിമറിക്കുന്ന നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് അഭ്യർത്ഥിക്കും.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശാനുസരണം നടത്തുന്ന പരിപാടി വൻ വിജയമാക്കാൻ എല്ലാ നേതാക്കളും പ്രവർത്തകരും അണിചേരണമെന്ന് കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ അറിയിച്ചു.