ആലപ്പുഴ: തുറവൂർ മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ ദീപാവലി ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സംഘടനകളുമായും ഭക്തജനങ്ങളുമായും ചർച്ച ചെയ്ത് എത്രയും വേഗം തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തത വരുത്തണമെന്ന് എ.എം.ആരിഫ് എം.പി. ആവശ്യപ്പെട്ടു. ക്ഷേത്ര ഉപദേശക സമിതിയുടെ കാലാവധി കഴിഞ്ഞതിനാൽ നവബർ 7ന് കൊടിയേറേണ്ട ഉത്സവ നടത്തിപ്പിനെ സംബന്ധിച്ചും ആനയെഴുന്നള്ളിപ്പിനെ സംബന്ധിച്ചും അവ്യക്തതകൾ നിലനിൽക്കുന്നുണ്ട്. ആചാര അനുഷ്ഠാനങ്ങൾ പാലിക്കുന്നതിനാവശ്യമായ വിധം ആവശ്യമായ ആനകളെ എഴുന്നള്ളിച്ച് ഉത്സവം നടത്താനുള്ള അനുമതി നൽകണമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റിനും അയച്ച കത്തിൽ ആരിഫ് ആവശ്യപ്പെട്ടു.