ഹരിപ്പാട്: നഗരത്തിൽ ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് എലിവേറ്റഡ് ഹൈവേ നിർമിക്കണമെന്ന് സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ ആവശ്യപ്പെട്ടു.താലൂക്ക് ആശുപത്രി,കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്,പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പ്രധാനപ്പെട്ട സ്ഥാപങ്ങൾ എന്നിവയുടെയെല്ലാം കവാടങ്ങൾ നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ടതാണ്. ഹൈവേ വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പണം ചെലവഴിച്ചാൽ എലിവേറ്റഡ് ഹൈവേ നിർമ്മിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.