ഹരിപ്പാട്: ജില്ലാ പഞ്ചായത്ത് പള്ളിപ്പാട് ഡിവിഷനിൽ ചെറുതന കാഞ്ഞിരം തുരുത്തിൽ നിർമ്മിച്ച സാംസ്കാരിക നിലയം നാളെ വൈകിട്ട് 4ന് നാടിന് സമർപ്പിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് ജോൺ തോമസ് ഉദ്ഘാടനം ചെയ്യും. ചെറുതന പഞ്ചായത്ത്‌ പ്രസിഡന്റ്‌ രത്നകുമാരി അദ്ധ്യക്ഷത വഹിക്കും.