തുറവൂർ:പട്ടണക്കാട് സർവീസ് സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവിലുള്ള ഭരണസമിതിയെ പിരിച്ചു വിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തണമെന്ന് സമര സഹായസമിതി നേതാക്കൾ ആവശ്യപ്പെട്ടു. നിലവിൽ 11 പേരാണ് ബാങ്ക് ഭരണസമിതിയിൽ ഉള്ളത്. 16 കോടിയിൽപ്പരം രൂപയുടെ അഴിമതി നടന്നത് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ്. ഇനിയും ചിത്രത്തിൽ വരാത്ത അഴിമതികൾ മുങ്ങിപ്പോകാതിരിക്കാൻ നിലവിലുള്ള ഭരണസമിതിയെ പിരിച്ചു വിടണം. അസിസ്റ്റൻ്റ് രജിസ്ട്രാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും വേണം. തട്ടിയെടുത്ത തുക എത്രയും വേഗം തിരിച്ചു പിടിച്ചു പണം നഷ്ട്ടപ്പെട്ട ബാങ്ക് അംഗങ്ങൾക്ക് നൽകണമെന്നും വാർത്താ സമ്മേളനത്തിൽ ചെയർമാൻ എസ്.ബാഹുലേയൻ, കൺവീനർ എൻ.പി. ഷിബു, ടി.എം. ഷെറീഫ്,എസ്.പി. സുമേഷ് എന്നിവർ ആവശ്യപ്പെട്ടു.