തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് എ. എം.ആരിഫ് എം.പി നിർവഹിക്കും. ഷാനിമോൾ ഉസ്മാൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. 2015 - 16ൽ എ.എം.ആരിഫ് എം.എൽ.എയുടെ നിയോജക മണ്ഡല ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 1.60 കോടി ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഡയാലിസിസ് യൂണിറ്റ്, സ്ത്രീകളുടെ വാർഡ്, ഒ.പി റൂം തുടങ്ങിയ സൗകര്യങ്ങളുണ്ട്. .