ചേർത്തല:കേരള സ്വതന്ത്റ മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് ലാൽകോയിപറമ്പിലിന്റെ നിര്യാണത്തിൽ ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. അർത്തുങ്കലിൽ നടന്ന സമ്മേളനത്തിൽ ഫെഡറേഷൻ പ്രഥമ സംസ്ഥാന പ്രസിഡന്റ് ഫാ.ജോസ് കളിക്കൽ അനുസ്മരണം നടത്തി. ജാക്‌സൺ പൊള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ.തമ്പി കല്ലുപുരയ്ക്കൽ,ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്,സി.ഐ.ടി.യു നേതാവ് പി.എസ്.കുഞ്ഞപ്പൻ,പി.എൽ.ജോൺകുട്ടി,ജെയിംസ് കളിക്കൽ,പി.വി.വിൽസൺ വി.എസ്.പൊടിയൻ, ടി.വി. ഷിജി, രാജു ആശ്രയം,ആന്റണി കുരിശശിങ്കൽ,വി.ഡി.മജിന്ദ്രൻ എന്നിവർ സംസാരിച്ചു. മന്ത്രി പി.തിലോത്തമൻ,മുൻ കേന്ദ്ര മന്ത്റി കെ.വി.തോമസ്,മുൻ ഫിഷറീസ് മന്ത്റി ഡോമിനിക്ക് പ്രസന്റേഷൻ, ടി.ജെ ആഞ്ചലോസ്, കളക്ടർ അലക്‌സാണ്ടർ ആന്റണി, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ,ഡി.സി.സി പ്രസിഡന്റ് എം.ലിജു, എ.എ.ഷൂക്കൂർ,എസ്.ശരത്ത്,വിവിധ മത്സ്യത്തൊഴി സംഘടനാ നേതാക്കൾതുടങ്ങിയവർ അനുശോചിച്ചു.

ജെ.എസ്.എസിന്റെ ആദ്യകാല സെക്രട്ടറിമാരിൽ ഒരാളായ ലാൽ കോയിപറമ്പിലിന്റെ നിര്യാണത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി ആർ.പൊന്നപ്പൻ അനുശോചിച്ചു.