photo

ചേർത്തല: ചേർത്തലയിലും പരിസര പ്രദേശങ്ങളിലും 50,100, 200 രൂപയുടെ മുദ്റപ്പത്രങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിച്ച് ബി.ഡി.ജെ.എസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർത്തല സബ് ട്രഷറി ഓഫീസിന് മുന്നിൽ സമരം നടത്തി.

വിവിധ ആവശ്യങ്ങൾക്കെത്തുന്ന സാധാരണക്കാരുൾപ്പെടെ നട്ടം തിരിയുകയാണ്.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലും വർഷം തോറും കരാർ പുതുക്കുന്ന സമയത്താണ് മുദ്രപ്പത്രം ലഭിക്കാത്തത്. ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരം മണ്ഡലം പ്രസിഡന്റ് ജെ.പി.വിനോദ് ഉദ്ഘാടനം ചെയ്തു. ജോയിന്റ് സെക്രട്ടറിമാരായ അജി ഇടപ്പുങ്കൽ,അജയൻ മ​റ്റവന, ചേർത്തല മുനിസിപ്പൽ കമ്മിറ്റി അംഗം എം.പി.ജയൻ,വയലാർ പഞ്ചായത്ത് കമ്മിറ്റി അംഗം ശ്രീദിൽ എം.ശശിധരൻ,സൈജു വട്ടക്കര എന്നിവർ സംസാരിച്ചു.