ഹരിപ്പാട്: വാത്മീകി രാമായണത്തെ ആധാരമാക്കി രാമനെ വിചാരണ ചെയ്യുന്ന ചിന്താവിഷ്ടയായ സീതയെന്ന കാവ്യമെഴുതാൻ ഒരു നൂറ്റാണ്ട് മുമ്പു കുമാരനാശാൻ കാണിച്ച ധൈര്യം സമാനതകളില്ലാത്തതാണെന്ന് പ്രൊ.എം. എൻ. കാരശ്ശേരി പറഞ്ഞു. പല്ലന കുമാരനാശാൻ സ്മാരക സമിതിയിൽ ആശാന്റെ സ്ത്രീ സങ്കൽപ്പത്തെപ്പറ്റി പ്രഭാഷണം നടത്തുകയായിരുന്നു കാരശ്ശേരി. ആശാൻ കവിതകളിലെ നായികമാരെല്ലാം പ്രണയത്തിനായി സമർപ്പണം ചെയ്തവരായിരുന്നു. ഈ നായികമാരെല്ലാം കാവ്യത്തിൽ കർതൃ സ്ഥാനീയരായിരുന്നു. വിപ്ളവത്തിന്റെ ശുക്ര നക്ഷത്രമെന്ന് മുണ്ടശ്ശേരി മാസ്റ്ററുടെ, ആശാനെപ്പറ്റിയുള്ള വിലയിരുത്തൽ അക്ഷരാർത്ഥത്തിൽ ശരി വെക്കുന്നവയാണ് ആശാൻ കവിതകളെന്നും കാരശ്ശേരി പറഞ്ഞു സമിതി ചെയർമാൻ രാജീവ് ആലുങ്കൽ അദ്ധ്യക്ഷനായി സെക്രട്ടറി പ്രൊ. കെ. ഖാൻ സ്വാഗതം പറഞ്ഞു.