
മുതുകുളം: കണ്ടല്ലൂർ പഞ്ചായത്ത് 15-ാം വാർഡിൽ നടന്ന കൊയ്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് എ.വി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ഹരിതശ്രീ ജെ.എൽ.എഫ് തൊഴിലുറപ്പ് പദ്ധതി പ്രകാരം തോപ്പിൽ ജയചന്ദ്രൻ പിള്ളയുടെ ഒരേക്കർ സ്ഥലത്താണ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയത്. വാർഡ് മെമ്പർ ബി.ഉദയഭാനു, കണ്ടല്ലൂർ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് ജയപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.