akramam

മുതുകുളം: മുതുകുളത്തും ചൂളത്തെരുവിലും വീടുകൾക്ക് നേരെ ആക്രമണം. ഒരു വീടിന് മുന്നിലിരുന്ന ബൈക്കും അടിച്ചു തകർത്തു. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

മുതുകുളം വടക്ക് മരയ്ക്കാശേരി ചിറയിൽ സുരേഷിന്റെ വീടിനു നേരെയാണ് ആദ്യം അക്രമം ഉണ്ടായത്. രണ്ട് ജനലുകൾ എറിഞ്ഞു തകർത്തു. വീടിന്റെ പോർച്ചിലിരുന്ന ബൈക്കിന്റെ ഹെഡ് ലൈറ്റും നശിപ്പിച്ചു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ ചുളത്തെരുവ് സഞ്ജു ഭവനത്തിൽ സജന്റെ വീടിനു നേരെയും അക്രമമുണ്ടായി. ഒരു ജനൽ നശിപ്പിച്ചു. വീട്ടുകാർ ഉണർന്നെത്തിയപ്പോഴേക്കും അക്രമികൾ കടന്നു. അന്വേഷണത്തിൽ രണ്ടു പേർ ബൈക്കിൽ അതുവഴി പോയതായി അറിഞ്ഞു. വീട്ടുകാർ കനകക്കുന്നു പൊലീസിൽ പരാതി നൽകി.