koda

മുതുകുളം: മുതുകുളം വടക്ക് എൻ.ടി.പി.സി പ്ലാന്റിന് സമീപം കായലോരത്തെ പഴയ കെട്ടിടത്തിൽ നിന്ന് 240 ലിറ്റർ കോട ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വി. അരുൺ കുമാറും സംഘവും ചേർന്ന് പിടികൂടി. സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കുമാർ, വി.കെ. ജിയേഷ് ചാക്കോച്ചൻ, ബി. രാജേഷ്, എക്സൈസ് ഡ്രൈവർ സുഭാഷ് എന്നിവരും പങ്കെടുത്തു.