വള്ളികുന്നം: കട്ട കമ്പിനിയിലെ ജോലിയ്ക്കിടെ അന്യസംസ്ഥാന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ബംഗാൾ ബേക്ക് വാഡാ സ്വദേശി ഓഹിത്ത് ഷേക്ക് (58) ആണ് മരിച്ചത്. കുഴഞ്ഞുവീണതിനെ തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 2 വർഷം മുമ്പാണ് വള്ളികുന്നത്ത് ജോലിക്കെത്തിയത്