ചേർത്തല:താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊവിഡ് ബാധിതൻ ജീവനൊടുക്കാൻ ശ്രമിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. 2 ദിവസം മുൻപ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇദ്ദേഹത്തെ ചേർത്തലയ്ക്ക് മാ​റ്റിയിരുന്നു. മാനസികനില തെറ്റിയതായി തോന്നിയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇന്നലെ വീണ്ടും മെഡി. ആശുപത്രിയിലേക്കു മാ​റ്റി.