
ചേർത്തല: പള്ളിപ്പുറം മെഗാ സീ ഫുഡ് ഫാക്ടറിയിൽ നിന്നു മലിന ജലം കായലിലേക്ക് ഒഴുക്കുന്നതിനെതിരെ ബി.ഡി.ജെ.എസ് പള്ളിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പ്രതിഷേധ യോഗം സംസ്ഥാന സെക്രട്ടറി പി.ടി. മമ്പഥൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി. അനിയപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ദിലീപ് കുമാർ, കമലാസനൻ, പ്രിൻസ്, വിജയകുമാർ എന്നിവർ സംസാരിച്ചു.