കായംകുളം: കണ്ടല്ലൂർ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ടല്ലൂർ കോൺഗ്രസ് ഭവൻ അങ്കണത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അനുസ്മരണം നടന്നു. അഡ്വ.എൽ.വേലായുധൻ പിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.ചന്ദ്രസേനന്റെ അദ്ധ്യക്ഷത വഹിച്ചു. പ്രവാസി കോൺഗ്രസ് കായംകുളം നോർത്ത് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മഠത്തിൽ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
കെ.പി.സി.സി വിചാർ വിഭാഗ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം ജില്ലാ പ്രസിഡന്റ് അഡ്വ. സഞ്ജീവ് അമ്പലപ്പാട് ഉദ്‌ഘാടനം ചെയ്‌തു. നിയോജകമണ്ഡലം പ്രസിഡന്റ് ഡോ. പി. രാജേന്ദ്രൻ നായർ അധ്യക്ഷനായി. പത്തിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എൽ. വേലായുധൻപിള്ള ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആമ്പക്കാട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു.