കായംകുളം: നഗരസഭ ജംഗ്ഷനിലുള്ള ഡിവൈഡറിലിടിച്ച് കണ്ടെയ്നർ ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടി ഇന്ധനം ചോർന്നു. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. കായംകുളത്ത് നിന്നുള്ള അഗ്നിരക്ഷാസേനയും സിവിൽ ഡിഫെൻസ് യൂണിറ്റ് അംഗങ്ങളും ചേർന്നു ചോർച്ച പരിഹരിച്ചു. റോഡിൽ പരന്നൊഴുകിയ ഡീസൽ നിർവീര്യമാക്കി.