ambala

അമ്പലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നിയമങ്ങൾ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്നതാണെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് കാൽനട ജാഥ നടത്തി.

ഇന്നലെ തോട്ടപ്പള്ളിയിലെ ഫിഷിംഗ് ഹാർബറിൽ നിന്നു വാടയ്ക്കൽ മത്സ്യഗന്ധി കടപ്പുറത്തേക്ക് 26 കിലോമീറ്ററിലധികമാണ് കാൽനടജാഥ സംഘടിപ്പിച്ചത്. നേതാക്കളായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം എ.ആർ.കണ്ണൻ ജില്ലാ ഭാരവാഹികളായ കെ.എഫ്.തോബിയാസ്, എൻ.ഷിനോയ്,ബ്ലോക്ക് പ്രസിഡന്റ് ടി.കെ.ബിജു,മണ്ഡലം പ്രസിഡന്റ് ബി.ശ്യാംലാൽ തുടങ്ങിയവർ നേതൃത്വം നൽകി. തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിൽ ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തിയാണ് ജാഥ പുറപ്പെട്ടത്. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എ.കെ.ബേബി ജാഥ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ അഭിവാദ്യമർപ്പിച്ച് കോൺഗ്രസ്‌ നേതാക്കളായ എം.വി.രഘു, ബി.സുലേഖ, ടി.എ.ഹാമിദ്, വി.ദിൽജിത്ത്‌,ജെ.കുഞ്ഞുമോൻ എം.എ.ഷഫീഖ്,എൽ.സുലേഖ തുടങ്ങിയവരും ജനപ്രതിനിധികളും സംസാരിച്ചു.വാടയ്ക്കൽ കടപ്പുറത്ത്‌ സമാപന യോഗം കെ.പി.സി.സി സെക്രട്ടറി എം.ജെ. ജോബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ജെയിംസ് ചിങ്കുതറ, കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ എസ്.പ്രഭുകുമാർ,പി.എം.ജോസി, വി.ആർ.രജിത് തുടങ്ങിയവർ സംസാരിച്ചു.