
അമ്പലപ്പുഴ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 36-ാം രക്തസാക്ഷിത്വ വാർഷിക അനുസ്മരണം അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കച്ചേരിമുക്കിൽ നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എസ്.പ്രഭുകുമർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ബൈജു,ഡി.സി.സി ജനറൽ സെക്രട്ടറി എസ്.സുബാഹു, ബ്ലോക്ക് സെക്രട്ടറി വി.ആർ.രജിത്ത്, മണ്ഡലം പ്രസിഡന്റ് ദിൽജിത്ത്, ശശികുമാർ, കരുമാടി മുരളി, അഡ്വ.സനൽ, മുരളീകൃഷ്ണൻ, രാജേഷ് സഹദേവൻ എന്നിവർ സംസാരിച്ചു.