മാവേലിക്കര: കണ്ടിയൂർ 324-ാം നമ്പർ എൻ.എസ്.എസ് കരയോഗം പതാകദിനം ആചരിച്ചു. പ്രസിഡന്റ് പി.രഘുനാഥപിള്ള പതാക ഉയർത്തി. സെക്രട്ടറി കെ.അരുൺ കുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ആർ.രാജഗോപാൽ, എ.ശിവദാസ്, വി.ശശിധരൻ നായർ, വി.ജി.സജി, കെ.വി.ബാലകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.