മാന്നാർ: ഈഴവ മെമ്മോറിയൽ 125-ാം വാർഷികത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയിനിൽ ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് യൂണിയൻ ഓഫീസിൽ യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്യും.
കൺവീനർ ജയലാൽ എസ്. പടിത്തറ അദ്ധ്യക്ഷത വഹിക്കും. അഡ്. കമ്മിറ്റി അംഗങ്ങളായ ദയകുമാർ ചെന്നിത്തല, നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, ഹരി പാലമൂട്ടിൽ, വനിതാസംഘം കൺവീനർ പുഷ്പ ശശികുമാർ എന്നിവർ സംസാരിക്കും. ശാഖായോഗം, വനിതാ സംഘം ഭാരവാഹികൾ പങ്കെടുക്കുന്ന യോഗത്തിൽ സംവരണ സംരക്ഷണ പ്രതിജ്ഞ എടുക്കും. ശശികല രഘുനാഥ് സ്വാഗതവും സുജാത നുന്നു പ്രകാശ് നന്ദിയും പറയും. വൈകിട്ട് 4.30 ന് യൂണിയനിലെ 28 ശാഖാ ആസ്ഥാനങ്ങളിലും സംവരണ സംരക്ഷണ പ്രതിഞ്ജ ചൊല്ലുകയും സാമ്പത്തിക സംവരണത്തിൽ പ്രതിഷേധിക്കുകയും ചെയ്യും.