ചാരുംമൂട്: സാമ്പത്തിക സംവരണം അടിച്ചേൽപ്പിക്കുന്ന സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയന്റെ നേതൃത്വത്തിൽ നാളെ രാവിലെ 10ന് യൂണിയൻ പരിധിയിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തും. ചാരുംമൂട്, ചുനക്കര, കറ്റാനം,ചൂനാട്,കാമ്പിശേരി ജംഗ്ഷൻ, താമരക്കുളം എന്നിവിടങ്ങളിലാണ് ശാഖാ യോഗം, യൂത്ത് മൂവ്മെന്റ്, വനിതാ സംഘം പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷധദിനം ആചരിക്കന്നത് .