ചേർത്തല: ചേർത്തല താലൂക്ക് ടോഡി ഷോപ്പ് ലൈസൻസീസ് അസോസിയേഷൻ സെക്രട്ടറി ടി.സുഭദ്റന്റെ നിര്യാണത്തിൽ അസോസിയേഷൻ യോഗം അനുശോചിച്ചു. ടോഡി ഷോപ്പ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ താലൂക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം എന്നീ നിലകളിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം യോഗം അനുസ്മരിച്ചു.പ്രസിഡന്റ് കെ.പി.നടരാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി ഇൻ ചാർജ് ടി.ഡി.പ്രകാശൻ തച്ചാപറമ്പിൽ, വൈസ് പ്രസിഡന്റ് സത്യശീലൻ, ജോയിന്റ് സെക്രട്ടറി വി.എൻ.സുവർണകുമാർ, വി. അശോകൻ, സാനു സുധീന്ദ്രൻ തണ്ണീർമുക്കം എന്നിവർ സംസാരിച്ചു.