tv-r
തുറവൂർ താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച കെട്ടിടം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

തുറവൂർ:തുറവൂർ താലൂക്ക് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച കെട്ടിടം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ഷാനിമോൾ ഉസ്മാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ, വൈസ് പ്രസിഡന്റ് സി.ടി. വിനോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹേമ ദാമോദരൻ, എ.സി. ശ്രീജ, ടി.എച്ച്. സലാം, വി.കെ. ഗൗരീശൻ കുത്തിയതോട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമ രാജപ്പൻ തുടങ്ങിയവർ പങ്കെടുത്തു.