 
മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് പൊതുവൂരിൽ മഹാത്മാ അയ്യൻകാളിയുടെ പേരിൽ നിർമ്മിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോജി ചെറിയാൻ നിർവ്വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശ്ശേരി അധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് ശശികല രഘുനാഥ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചാക്കോ കയ്യത്ര, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജ്യോതി വേലൂർ മഠം, കലാധരൻ കൈലാസം, രതി എന്നിവർ സംസാരിച്ചു.