മാന്നാർ: മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണം കെ.പി.സി.സി സെക്രട്ടറി അഡ്വ.എബി കുരിയാക്കോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജി കോവുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. സണ്ണി കോവിലകം, തോമസ് ചക്കോ, അഡ്വ.കെ.വേണുഗോപാൽ, ഹരി കുട്ടംപേരൂർ, ടി.എസ്.ഷെഫിക്ക്, മാന്നാർ മൻമഥൻ, അൻസിൽ അസീസ്, കല്ല്യാണകൃഷ്ണൻ, റജി ജോർജ്, ജോത്യ വേലൂർ, അജിത്ത് വേളൂർ, കോശി മാന്നാർ, റെമിസ്, സജി മുട്ടത്തേത്ത്, അനുരാഗ് എസ്.നായർ, ഉഷ തുടങ്ങിയവർ സംസാരിച്ചു.