kitchen

പാചകത്തിനിടയിലെ ചെറിയൊരു ശ്രദ്ധക്കുറവ് മതി അടുപ്പിൽ വച്ച പാത്രങ്ങൾ കരി പിടിക്കാൻ. പിന്നെയത് വൃത്തിയാക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള പണിയാണ്. പാത്രം കുറേനേരം വെള്ളത്തിൽ കുതിർത്തിട്ട് നന്നായി ഉരച്ചു കഴുകിയാലും കരി പൂർണ്ണമായും മാറിക്കിട്ടണമെന്നില്ല. ചിലർ മൂർച്ചയുള്ള കത്തി ഉപയോഗിച്ചൊക്കെ ഉരച്ചു വൃത്തിയാക്കാൻ ശ്രമിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നത് കറ പൂർണമായും പോകാതെ പാത്രങ്ങളിൽ പോറൽ വീഴുന്നതിന് കാരണമാകത്തേയുള്ളൂ. പുതിയ പാത്രങ്ങളാണെങ്കിൽ പിന്നെ മനഃസമാധാനവും പോയിക്കിട്ടും. എന്നാൽ ഇത്രയൊന്നും മിനക്കെടാതെ തന്നെ കരി പിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ എളുപ്പവഴികളുണ്ട്. ഇതൊന്ന് പരീക്ഷിച്ചോളൂ...

അൽപ്പം നാടൻ വിദ്യ

പണ്ട് കാലത്ത് പാത്രങ്ങൾ വീടിന് പുറത്തുകൊണ്ടുപോയി ചാരവും ചകിരിയും കൊണ്ടായിരുന്നു പാത്രങ്ങൾ കഴുകിയിരുന്നത്. എന്നാൽ ഇന്ന് അവയുടെ സ്ഥാനം ഡിഷ് വാഷ് ബാറുകളും ലിക്വിഡ് സോപ്പുകളും കൈയടക്കി. പാകം ചെയ്യുമ്പോൾ മീഡിയം ഫ്ളെയിമിൽ വച്ച് പാകം ചെയ്യുക എന്നതാണ് ആദ്യമായി പാത്രങ്ങൾ കരി പിടിക്കാതെ നോക്കാൻ ശ്രദ്ധിക്കേണ്ടത്. ഫ്ലെയിം കൂട്ടി വച്ച് പാകം ചെയ്‌താൽ ഒരു നിമിഷത്തെ ശ്രദ്ധകുറവ് മതി കരിപിടിക്കാൻ.

കരി പിടിച്ച പാത്രങ്ങൾ വൃത്തിയാക്കാൻ വിനാഗിരി നല്ലതാണ്. വിനാഗിരി ഒഴിച്ച് വച്ചശേഷം പാത്രങ്ങൾ വൃത്തിയാക്കിയാൽ കരി പോയികിട്ടും. പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ഒരു കപ്പ് വിനാഗിരി ചേർത്ത് അടുപ്പിൽ വെച്ച് തിളപ്പിക്കണം. വിനാഗിരിയും വെള്ളവും തിളച്ച് തുടങ്ങുമ്പോൾ അടിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ ഇളകിമാറുന്നതായി കാണാം. ഇപ്രകാരം സ്റ്റൗവിലെ കറകളും കളയാൻ സാധിക്കും.

നോൺസ്റ്റിക്ക് ട്രീറ്റ്മെന്റ്

നോൺസ്റ്റിക്ക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ തീ ഏറ്റവും കുറച്ചു വച്ച് വേണം പാകം ചെയ്യാൻ. നിശ്ചിതമായ പരിധിക്കപ്പുറം ഇവക്ക് ചൂടേറ്റാൽ ഇത്തരം പാത്രങ്ങൾ നശിക്കുമെന്ന് മാത്രമല്ല, ഇവയിലെ കോട്ടിങ് ഇളകി പോയാൽ വിഷാശം ആയി മാറുകയും ചെയ്യും. നോൺസ്റ്റിക്ക് പാത്രങ്ങളിലെ കോട്ടിംഗ് പോയ ശേഷവും ഒരിക്കലും അത് ഉപയോഗിക്കരുത്. ഹൈ കൊളസ്‌ട്രോൾ, ഹൈപ്പോ തൈറോയ്ഡിസം എന്നിവയ്‌ക്ക് ഇത്തരം പാത്രങ്ങളിലെ പാചകം കാരണമാകുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

kitchen2-

പ്രഷറില്ലാതെ കളയാം പ്രഷർ കുക്കറിലെ കറ

പ്രഷർ കുക്കറിന്റെ ഉള്ളിലെ കറ കളയാൻ കുറച്ചു പുളി കലക്കിയ വെള്ളം ഒഴിച്ച് തിളപ്പിച്ചാൽ മതി. ചായപാത്രങ്ങളിലെ കരിയും പലപ്പോഴും വില്ലനാകാറുണ്ട്. ഉമിക്കരിയും ഉപ്പുവെള്ളവും ചേർത്ത് തേച്ചാൽ സ്റ്റീൽ പാത്രങ്ങളിലെ ചായക്കറ അപ്രത്യക്ഷമാകും. ഇനി സവാള കൊണ്ട് പാത്രങ്ങൾ വൃത്തിയാക്കുന്ന ഒരു വിദ്യയുമുണ്ട്. സ്റ്റീൽ പാത്രത്തിനടിയിൽ ഭക്ഷണ സാധനങ്ങൾ കരിഞ്ഞു പിടിച്ച പാടുകൾ മാറുന്നതിനു പാത്രത്തിൽ വെള്ളമൊഴിച്ച് സവാള അതിലിട്ട് തിളപ്പിച്ചാൽ മതി.

പിച്ചളപാത്രങ്ങൾക്കും തിളക്കം കൂട്ടാം
കാഴ്‌ചയ്‌ക്ക് ഏറെ ഭംഗിയുള്ളവയാണ് പിച്ചള പാത്രങ്ങൾ. എന്നാൽ ഇവ തൂത്തുതുടച്ചു വയ്‌ക്കുന്നത് പാടുള്ള കാര്യമാണ്. വിപണിയിലിപ്പോൾ പിച്ചള പാത്രങ്ങൾ വൃത്തിയാക്കാൻ ഒരുപാട് കെമിക്കലുകൾ ലഭിക്കും. എന്നാൽ അവയൊന്നും ഉപയോഗിക്കാതെ പിച്ചള പാത്രങ്ങൾ വൃത്തിയാക്കാൻ ചില പ്രകൃതിദത്തമാർഗ്ഗങ്ങൾ ഉണ്ട്. അവ എന്തൊക്കെ എന്നു നോക്കാം.

സിങ്ക്, ചെമ്പ് എന്നിവയുടെ സംയുക്തത്തിൽ നിർമ്മിച്ച ലോഹമാണ് പിച്ചള. പാത്രങ്ങൾ, ആഭരണങ്ങൾ, സംഗീതോപകരണങ്ങൾ, അലങ്കാര വസ്‌തുക്കൾ തുടങ്ങിയവ നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു. എളുപ്പത്തിൽ ക്ലാവ് പിടിക്കും എന്നതാണ് ഇതിന്റെ ദോഷം.

kitchen3-

സിങ്കിന് വേണം

പരിചരണം

അടുക്കളയിലെ വൃത്തിയെന്ന് പറയുമ്പോൾ പ്രധാനമായി എടുത്തുപറയേണ്ടത് സിങ്ക് ആണ്. വൃത്തിയില്ലാത്ത സിങ്കിൽ പാത്രങ്ങൾ എത്രയിട്ടു കഴുകിയാലും അണുക്കൾ ഇല്ലാതാകുന്നില്ല. നന്നായി കഴുകിയില്ലെങ്കിൽ ഭക്ഷണ അവശിഷ്‌ട‌ങ്ങൾ പലപ്പോഴും സിങ്കിൽ പറ്റി ഇരുന്നു ചീഞ്ഞ മണം ഉണ്ടാകാറുണ്ട്. അതുപോലെ സിങ്കിനെ സംബന്ധിച്ചുള്ള മറ്റൊരു പ്രശ്‌നം സിങ്കിൽ വെള്ളം കെട്ടിക്കിടക്കുന്നതാണ്. ഭക്ഷണാവശിഷ്‌ടങ്ങൾ തടഞ്ഞു വെള്ളം പോകുന്ന വാൽവ് ബ്ലോക്ക് ആകുന്നതാണ് ഇതിനു കാരണം. സിങ്ക് വൃത്തിയാക്കുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് അടിഞ്ഞിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്‌ടങ്ങൾ നീക്കാനാണ്. സിങ്കിലെ ബ്ലോക്ക് നീക്കാൻ ഇതാ ചില വഴികൾ.

kitchen23-

ഷവർ വൃത്തിയാക്കാൻ

ഒരു കപ്പ് വിനാഗിരി ഒരു പ്ലാസ്റ്റിക് കവറിലൊഴിച്ച് ഷവറിൽ കെട്ടി വയ്‌ക്കുക. ഒരു ദിവസം മുഴുവൻ അങ്ങനെ വച്ചിരുന്നതിന് ശേഷം കവർ അഴിച്ചു മാറ്റിയാൽ മതി. ഷവറിനകത്തെ അഴുക്കും ചെളിയുമെല്ലാം പോയി ഷവർ തിളങ്ങും.

ചവറ്റു കൊട്ടയിലെ മണം കളയാൻ

ഒരു കഷ്‌ണം ബ്രെഡിൽ അല്പം വിനഗർ ഒഴിച്ച് കുപ്പയിൽ വച്ചാൽ മതി. അടുത്ത ദിവസത്തേക്ക് ചീത്ത മണം കാണില്ല.

അവ്ൻ വൃത്തിയാക്കാൻ

കാൽ കപ്പ് വിനാഗിരി ഒരു കപ്പ് വെള്ളത്തിൽ കലർത്തി മൈക്രോവേവിൽ വച്ച് തിളപ്പിക്കുക. ചില്ലുകളിൽ ആവി വന്നു തുടങ്ങുമ്പോൾ ഓഫാക്കി മൈക്രോവേവ് തുടച്ചെടുക്കുക.