
ന്യൂഡൽഹി: രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി എന്നിവർക്ക് പരിപൂർണ സുരക്ഷയും യാത്രാവേളയിൽ ഒൗദ്യോഗിക ചുമതലകൾ നിർവഹിക്കാൻ ഓഫീസ് സംവിധാനവും അടക്കം സജ്ജമാക്കിയ പ്രത്യേക വിമാനം എയർഇന്ത്യാ-വൺ യു.എസിലെ ടെക്‌സാസിൽ നിന്ന് 13,000 കിലോമീറ്റർ ഒറ്റയടിക്ക് പിന്നിട്ട് ന്യൂഡൽഹിയിലെത്തി.അമേരിക്കൻ പ്രസിഡന്റിന്റെ എയർ ഫോഴ്സ് വൺ വിമാനത്തിന് സമാനമാണിത്. രണ്ടു വിമാനങ്ങളിൽ ആദ്യത്തേതാണിത്. രണ്ടിനും കൂടി വില 8458 കോടിരൂപ.
ബോയിംഗ് 777-300 എക്‌സ്‌റ്റൻഡഡ് റേഞ്ച് (ഇ. ആർ) വിമാനമാണ് പരിഷ്കരിച്ചത്.
സവിശേഷത
കമ്മ്യൂണിക്കേഷൻ ഹാക്ക് ചെയ്യാനും റെക്കാഡ് ചെയ്യാനും കഴിയില്ല.
പ്രതിരോധത്തിന് 12 ഗാർഡിയൻ ലേസർ ട്രാൻസ്‌മിറ്ററുകൾ, മിസൈൽ സെൻസറുകൾ,
റഡാർ സിഗ്‌നലുകളെ തടയാൻ ഇ.ഡബ്ളിയു ജാമർ,
മിസൈലുകളുടെ ഇൻഫ്രാറെഡ് സഞ്ചാരപഥത്തെ തടസപ്പെടുത്താൻ മിറർ ബോൾ സംവിധാനം (ലാർജ് എയർക്രാഫ്‌റ്റ് ഇൻഫ്രാറെഡ് കൗണ്ടർമെഷേഴ്സ്-എൽ.എ.ഐ.ആർ.സി.എം). മിസൈലുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകാനും സംവിധാനം (സാങ്കേതികവിദ്യക്ക് 1400 കോടി ഡോളർ )
മണിക്കൂറിൽ 900 കിലോമീറ്റർ വേഗം. ജി.ഇ 90-115 ഇരട്ട എൻജിൻ