
ന്യൂഡൽഹി: രാജ്യത്ത് വർദ്ധിച്ചുവരുന്ന ബലാത്സംഗങ്ങൾക്ക് കാരണം തൊഴിലില്ലായ്മയെന്ന് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് മാർകണ്ഡേയ കട്ജു ട്വീറ്റ് ചെയ്തു. ഇന്ത്യയെപ്പോലുള്ള യാഥാസ്ഥിതിക സമൂഹത്തിൽ വിവാഹത്തിലൂടെ മാത്രമേ സാധാരണക്കാർക്ക് ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ കഴിയൂ. സാധാരണ ഗതിയിൽ ഒരു പെൺകുട്ടിയും തൊഴിലില്ലാത്തയാളെ വിവാഹം കഴിക്കില്ല. ഇതുകാരണം, പ്രായമായിട്ടും ധാരാളം ചെറുപ്പക്കാർക്ക് തങ്ങളുടെ ലൈംഗിക ചോദന ശമിപ്പിക്കാൻ കഴിയുന്നില്ല. അതിനാൽ തൊഴിലില്ലായ്മ ഇല്ലാതാക്കാനുള്ള മാർഗങ്ങൾ കണ്ടെത്താനാണ് ശ്രമിക്കേണ്ടത്. എന്നാൽ ഇതൊന്നും ബലാത്സംഗത്തിനുള്ള ന്യായീകരണമല്ലെന്നും കട്ജു ട്വിറ്ററിൽ കുറിച്ചു. ഹത്രാസ് കൂട്ടബലാത്സംഗത്തെ ശക്തമായി അപലപിച്ച കട്ജു, കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു.