
ന്യൂഡൽഹി:പുണ്യഭൂമിയായ ഭാരതം ഇന്ന് ബലാത്സംഗക്കാരുടെ നാടായി മാറിയെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് കിറുപാകരൻ പറഞ്ഞു. തിരൂപ്പൂർ ജില്ലയിലെ പല്ലടത്ത് ആസാം സ്വദേശിയായ 22കാരി ബലാത്സംഗം ചെയ്യപ്പെട്ട കേസിൽ ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് പരാമർശം.
ഇന്ത്യയിൽ ഓരോ 15 മിനിട്ടിലും ഒരു പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നു. രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ല - അദ്ദേഹം പറഞ്ഞു.
പെൺകുട്ടിക്ക് സുരക്ഷയും നഷ്ടപരിഹാരവും നൽകണമെന്നും കേസന്വേഷണത്തിന് കോയമ്പത്തൂർ ഐ.ജിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. ആവശ്യം അംഗീകരിച്ച കോടതി പെൺകുട്ടിക്ക് സൗജന്യ ചികിത്സയും ഭക്ഷണവും താമസസ്ഥലവും ഒരുക്കാൻ ഉത്തരവിട്ടു. കോയമ്പത്തൂർ ഡി.ഐ.ജിയോട് അന്വേഷണത്തിന് മേൽനോട്ടം വഹിക്കാനും നിർദേശിച്ചു.
വിവാദ വിധികളിലൂടെയും പരാമർശങ്ങളിലൂടെയും ശ്രദ്ധേയനാണ് ജസ്‌റ്റിസ് കിറുപാകരൻ. അദ്ദേഹത്തിന്റെ ചില പരാമർശങ്ങൾ -
@കുട്ടികളോട് ലൈംഗികാതിക്രമം കാട്ടുന്നവരെ വന്ധ്യംകരിക്കണം
@വിവാഹത്തിന് മുമ്പ് ലൈംഗിക ശേഷി പരിശോധിക്കണം